പാക്കിസ്ഥാനിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണങ്ങൾ പതിവാകുന്നു

Sunday 18 March 2018 10:07 am IST
"undefined"

ന്യൂദല്‍ഹി: പാക്കിസ്ഥാനിൽ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പാക്ക് സർക്കാരിന് പരാതി നൽകി. കഴിഞ്ഞ ദിവസം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തിനും നേർക്ക് ചിലരുടെ അടുത്തു നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു. 

മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ അദ്ദേഹത്തെ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച്‌ 15നും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു.

നേരത്തെ  ഇന്ത്യയിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നതായി പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാക് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരികെ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.