പാക് ഷെല്ലാക്രമണം: കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Sunday 18 March 2018 10:32 am IST
"undefined"

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടുപെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗധരി റംസാന്‍, ഭാര്യ മാല്‍ക ബി, ഇവരുടെ മൂന്നു ആണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പെണ്‍കുട്ടികള്‍ ചൗധരിയുടെ മക്കളാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. 

നിയന്ത്രണ മേഖലയായ ബാലകോട് സെക്ടറിലാണ് പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്നതെന്ന് പോലീസ് മേധാവി എസ്.പി. വായിദ് അറിയിച്ചു. 

ഷെല്ലാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലാന്‍സ് നായിക് സാം എബ്രഹാം അടക്കം മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റെ പറഞ്ഞു. കൂടാതെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നിയന്ത്രണ മേഖലയില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പാക്കിസ്ഥാന്‍ 633 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. 10 സുരക്ഷാ ഉദ്യോഗസ്ഥരും 12 സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.