ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളി

Sunday 18 March 2018 10:44 am IST
"undefined"

കോട്ടയം: ജോസ് കെ. മാണി എം എല്‍ എയുടെ ഭാര്യ നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച്‌ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് കേസ് തള്ളിയത്.

നിഷ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഷോണ്‍ ജോര്‍ജിനെതിരേ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഡിജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയത്.

പേര് വെളിപ്പെടുത്താതെയുള്ള നിഷയുടെ ആരോപണത്തില്‍ തനിക്കെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോണിന്റെ പരാതി. എന്നാല്‍, ഇക്കാര്യത്തില്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.