ചെങ്ങന്നൂര്‍: തൊഴില്‍ രഹിതരില്ലാത്തല്ലാത്ത ഇന്ത്യയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചെങ്ങന്നൂരില്‍ മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ചെയര്മാന് എ.എന്‍. രാധാകൃഷ്ണന് അധ്യക്ഷനായി. കുമ്മനം രാജശേഖന്, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, കെ. സോമന്, കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബഹുരാഷ്ട്ര കമ്പനികളുള്‍പ്പടെ 50 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. അയ്യായിരം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍ (സൈന്‍), കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെസിസിഐ) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: