വാഹനാപകടത്തിൽ ദൽഹി എയിംസിലെ മുന്ന് ഡോക്ടർമാർ കൊല്ലപ്പെട്ടു

Sunday 18 March 2018 12:47 pm IST
"undefined"

മധുര: ആഗ്രയില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഡോക്ടര്‍മാരുെട സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെെട മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ദല്‍ഹി എയിംസിലെ ഡോക്ടര്‍മാരായ ഡോ. ഹര്‍ഷദ് വാംഖഡേ (35), ഡോ. യഷ്പ്രീത് (25), ഡോ. ഹേംബല (25) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു.

വാംഖഡേയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്നോവ കാറില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 2.30 ഓടെ യമുന എക്‌സ്പ്രസ്സ് ഹൈവേയിലാണ് അപകടമുണ്ടായത്. ഏഴു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി അപകടത്തില്‍ പെടുകയായിരുന്നു. മൂന്നുപേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റൂറല്‍ എസ്പി ആദിത്യ കുമാര്‍ ശുക്ല അറിയിച്ചു.

ഡോ. അഭിനവ സിങ്, ഡോ. കാത്‌റീന്‍ ഹലാം, ഡോ. മഹേഷ് കുമാര്‍, ഡോ. ജിതേന്ദ്ര മൗര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. എയിംസ് അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് അപകടത്തില്‍ പെട്ടവരെല്ലാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.