ബീഹാറിൽ ബസ് താഴ്ചയിലേക്ക് വീണ് പന്ത്രണ്ട് മരണം

Sunday 18 March 2018 2:39 pm IST
"undefined"

സീതാമര്‍ഹി: ബീഹാറില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം.  മുസാഫര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ് ബീഹാറിലെ ബനസ്പതി ഗ്രാമത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ദേശീയ പാതയില്‍ നിന്ന് ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടന്നിരുന്നു. സംഭവം കണ്ട യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ഇവരെ പുറത്തെടുത്തത്. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടേയും മരിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.