മേശയുമായി ഡിക്കിയിലൊരു യാത്ര

Sunday 18 March 2018 6:13 pm IST
കാറില്‍ തന്നെ കൊണ്ട് പോകണമെന്ന വാശിയുള്ളതുകൊണ്ടാകണം ചൈനീസ് ദമ്പതികള്‍ സാഹസികമായ വഴി തെരഞ്ഞെടുത്തത്.
"undefined"

വലിപ്പം കൂടിയ മേശ മകളുടെ വീട്ടിലെത്തിക്കണം. കാറില്‍ തന്നെ കൊണ്ട് പോകണമെന്ന വാശിയുള്ളതുകൊണ്ടാകണം ചൈനീസ് ദമ്പതികള്‍ സാഹസികമായ വഴി തെരഞ്ഞെടുത്തത്. 

വലിപ്പം കൂടുതലായതുകൊണ്ട് തന്നെ കാറിന്റെ ഡിക്കിയില്‍ മേശ കൊണ്ടു പോകാന്‍ സാധിക്കില്ല. അതകൊണ്ട് തന്നെ ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് കാറൊടിക്കുമ്പോള്‍ വലിപ്പമുള്ള മേശയുമായി ഡിക്കിയില്‍ ഇരുന്നാണ് ഭാര്യ യാത്ര നടത്തിത്. 

ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നന്‍ചങ് നഗരത്തിലെ തിരക്കേറിയ റോഡിലെ ദമ്പതികളുടെ പ്രകടനം മറ്റ് യാത്രക്കാരില്‍ കൗതുകമുണര്‍ത്തി. അവര്‍ വീഡിയോയും ചിത്രങ്ങളുമൊക്കെയായി സംഭവം ആഘോഷമാക്കുകയും ചെയ്തു. 

മറ്റ് യാത്രക്കാരില്‍ കൗതുകമുണര്‍ത്തിയ സംഭവം പോലീസുകാര്‍ക്ക് പക്ഷെ ഗൗരവകരമായ പ്രശ്‌നമാണ്. അധികം ചിലവില്ലാതെ മറ്റ് വലിയ വണ്ടികളില്‍ മേശ കൊണ്ടുപോകാമെന്നിരിക്കെ ദമ്പതികളുടെ സാഹസികതയ്ക്ക് പോലീസുകാര്‍ പിഴ ചുമത്തുക തന്നെ ചെയ്തു. അതുമാത്രമല്ല ട്രാഫിക് നിയമം പാലിക്കാത്ത ടാക്‌സി ഡ്രൈവറുടെ ലൈസന്‍സിലെ പോയിന്റുകള്‍ കുറയ്ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.