കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎമ്മിന് പിടിവാശിയാണെന്ന് നിയുക്ത രാജ്യസഭാ എം.പി വി.മുരളീധരന്. അലൈന്മെന്റ് മാറ്റാന്‍ ദേശീയ പാത അതോറിറ്റി തയ്യാറാണെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് കൂടി മാത്രമെ അവര്‍ക്ക് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജന്മനാട്ടിലെത്തി പാര്‍ട്ടി അണികളുടെ ആവേശോജ്വലമായ സ്വീകരണമേറ്റുവാങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണമേറ്റുവാങ്ങിയ ശേഷം പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: