ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിഉയര്‍ത്തുന്നു

Monday 19 March 2018 1:57 am IST


അരൂര്‍: തുറവൂര്‍ - ചാവടി റോഡില്‍ നടീപറമ്പില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിനോട്  ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറിനു സംരക്ഷണ വേലിയില്ല. പ്രദേശത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇതു വഴി യാത്ര ചെയ്യുന്നത്.
 കൈ തൊടാവുന്ന നിലയിലാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി,സ്വകാര്യ ബസുകളുള്‍പ്പെടെ അനവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. വാഹനങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുളള കാല്‍നട യത്രക്കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ മുട്ടുന്ന നിലയിലാണ്.
 കുത്തിയതോട് കെഎസ്ഇബി സെക്ഷന്റെ കീഴിലാണ് ട്രാന്‍സ്ഫോര്‍മര്‍. സെക്ഷനു കീഴില്‍ ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളിലാണ് വേലിയില്ലാത്ത നിരവധി ട്രാന്‍സ്ഫോര്‍മറുകളുണ്ട്. ഇവയ്ക്ക് സംരക്ഷണ വേലി പണിയണമെന്നാണ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.