ചേര്‍ത്തല പൂരത്തിന് 23ന് കൊടിയേറും

Monday 19 March 2018 1:24 am IST


ചേര്‍ത്തല: കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ പൂര ഉത്സവത്തിന് 23 ന് കൊടിയേറും. 30 ന് സമാപിക്കും. രാവിലെ 8.30 ന് നാരായണീയ പാരായണം. ഉച്ചയ്ക്ക് 12.30 ന് കൊടിയേറ്റ് സദ്യ, രാത്രി 8.30 ന് തന്ത്രി പുലിയന്നൂര്‍മന വാസുദേവന്‍ നമ്പൂതിരി കൊടിയേറ്റും. തുടര്‍ന്ന് ആറാട്ട് പുറപ്പാട്,  12 ന് ആറാട്ട് വരവ്. 24 ന് രാവിലെ 6.30 ന് ചേരകുളത്തിലേയ്ക്ക് ആറാട്ട് പുറപ്പാട്, 7.15 ന് പള്ളിക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, 7.30 ന് ഡാന്‍സ്, രാത്രി പത്തിന് ആറാട്ട് വരവ്.
 25 ന് രാവിലെ 6.30 ന് കേളംകുളത്തിലേക്ക് ആറാട്ട് പുറപ്പാട്, വൈകിട്ട് എഴിന് പള്ളിക്കുളത്തിലേക്ക് ആറാട്ടിന് പുറപ്പെടും. രാത്രി 9.30 ന് നൃത്തോത്സവം. 26 ന് രാവിലെ 6.30 ന് പുല്ലന്‍കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി പത്തിന് കഥകളി, തുടര്‍ന്ന് ആറാട്ട് വരവ്, എതിരേല്‍പ്പ്. 27ന് രാവിലെ 6.30 ന് പള്ളിക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, 11 ന് ഉത്സവ ബലി, 7.30 ന് ഭക്തിഗാനമേള, രാത്രി 9.30 ന് സംഗീതകച്ചേരി, 11.30 ന് കുറുപ്പംകുളങ്ങരയില്‍ നിന്ന് ആരംഭിക്കുന്ന ആയില്യംപടയണി ക്ഷേത്രത്തിലെത്തി സമാപിക്കും. 28 ന് രാവിലെ 6.30 ന് കുറുപ്പംകുളത്തിലേക്ക് ആറാട്ട് പുറപ്പാട്, വൈകിട്ട് നാലിന് തിരുമല ക്ഷേത്രത്തിന് സമീപത്തെ കുടുംബി സേവാസംഘത്തില്‍ നിന്ന് മകംവേലതുള്ളല്‍ ആരംഭിക്കും. 4.30ന് കുത്തിയോട്ട പാട്ടും ചുവടും, ഏഴിന് മകംവേല വരവ്, അന്നം കുന്നിടീക്കല്‍, വെടിക്കെട്ട്, രാത്രി 12ന് നാടകം.
 29ന് രാവിലെ ആറിന് തൃപ്പൂരക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, വൈകിട്ട് 3.30 ന് തെക്കേ തെരുവില്‍ നിന്ന് പൂരം വേലതുള്ളല്‍ ആരംഭിക്കും. വൈകിട്ട് 7.30ന് പൂരം വേല വരവ്, അന്നം കുമ്പിടീക്കല്‍, വെടിക്കെട്ട്, രാത്രി 11.30ന് ബാലെ. 30ന് വൈകിട്ട് ഏഴിന് പറവരവ്, തുടര്‍ന്ന് നാദസ്വര കച്ചേരി, രാത്രി ഒന്‍പതിന് അഷ്ടപദികച്ചേരി, 11ന് ദേവസംഗീതലഹരി, പുലര്‍ച്ചെ 2.30ന് ആറാട്ട് വരവ്, എതിരേല്‍പ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.