'ദേശീയതയെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നത് ദുരന്തം'

Monday 19 March 2018 2:00 am IST

 

അമ്പലപ്പുഴ: ദേശീയതയെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നതും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കുന്നതുമാണ് സമകാലിക ദുരന്തമെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ഭാരതീയവിചാരകേന്ദ്രം  ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുളള ഭാരതീയരായ മഹാന്മാര്‍ക്കു പകരം വൈദേശികബിംബങ്ങളെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ബൗദ്ധിക കൊളോണിയലിസത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ധൈഷണികമായ ദേശീയ ബദലുകളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിളള അദ്ധ്യക്ഷനായി.

 സെമിനാറില്‍, 'ദേശവിരുദ്ധത അരാജകത്വം കമ്യൂണിസം' എന്നവിഷയത്തില്‍ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ. എന്‍. മധുസൂദനന്‍പിളള വിഷയാവതരണം നടത്തി. കമ്യൂണിസ്റ്റുകള്‍ ദേശീയതയെ അംഗീകരിക്കുന്നില്ല. സാര്‍വ്വദേശീയതയെക്കുറിച്ച് സംസാരിച്ച് അവര്‍ ചൂണ്ടിക്കാണിക്കുന്ന മാതൃകാ രാജ്യങ്ങളില്‍ പ്രത്യയശാസ്ത്ര വിയോജിപ്പുപോലും ദേശവിരുദ്ധതയായി കണ്ട് രാഷ്ട്രവിരുദ്ധപ്രവര്‍ത്തനത്തിന് മരണശിക്ഷയാണ് നിലവിലുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  വി. ആനന്ദന്‍ അദ്ധ്യക്ഷനായിരുന്നു. ജി. മോഹനന്‍ നായര്‍, അശ്വന്ത് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്സ്. ഉമാദേവി ഉദ്ഘാടനം ചെയ്തു. ഹരികുമാര്‍ ഇളയിടത്ത് എന്നിവര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ജെ. മഹാദേവന്‍, പി.എസ്സ്. സുരേഷ്, ഷിജു തറയില്‍, ജോസ് സെബാസ്റ്റ്യന്‍, ഗണേശ് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.