ഹിന്ദു ഐക്യവേദി ജാഗ്രതാ യാത്ര നടത്തി

Monday 19 March 2018 2:00 am IST

 

കുട്ടനാട്: കാര്‍ഷിക വായ്പ തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ.തോമസ് പീലിയാനിക്കലിനെതിരെയും ഭൂമി കയ്യേറിയ തോമസ് ചാണ്ടി എംഎല്‍എയ്ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി  ജാഗ്രതാ യാത്ര നടത്തി. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍.ജിനു നേതൃത്വം നല്‍കി. സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പി.സുകുമാരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍,  വിനോദ് ഉമ്പര്‍കാട്,  ജി.ബാലഗോപാലന്‍, ശ്രീജിഷ് മുരളീധരന്‍, രതീഷ്‌കുമാര്‍, സി. സുനീഷ്‌കുമാര്‍, സജയന്‍ ചമ്പക്കുളം, രാജേഷ്‌കുമാര്‍, ദീമോന്‍, പ്രദീപ് എടത്വ, ഉദയപ്പന്‍, പി.എം.ബിജു, സി.ആര്‍.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.