മുഖ്യമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നു: പി.സി. തോമസ്

Monday 19 March 2018 2:00 am IST
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ എന്‍ഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വാഴൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ എന്‍ഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭരണപരാജയം മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കോടികണക്കിന് രൂപയാണ് കഴിഞ്ഞ ഓരോ ബജറ്റിലും അനുവദിച്ചതെന്ന് പി.സി.തോമസ് പറഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി. എന്‍. മനോജ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, വൈസ് പ്രസിഡന്റ് എന്‍. കെ. ശശികുമാര്‍, എന്‍ഡിഎ കണ്‍വീനര്‍ ഡോ: ഗ്രേസമ്മ മാത്യു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് കുര്യാക്കോസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പന്തപ്പള്ളി, സംസ്ഥാന സെക്രട്ടറി ബിജി മണ്ഡപം, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, കേരള കോണ്‍ഗ്രസ് നേതാവ് വിജയകുമാര്‍, അഡ്വ. സെബാസ്റ്റ്യന്‍ മണിമല, വി. ഗിരീഷ്, രാജേഷ്‌കര്‍ത്ത, ജെയിംസ് കുന്നപ്പള്ളി, തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.