മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പിന്റെ സെമി ഫൈനലില്‍ കടന്നു. കാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രൈറ്റണ് ആന്‍ഡ് ഹോവ് അല്‍ബിയോണിനെ പരാജയപ്പെടുത്തി.
ചാമ്പ്യന്‍സ് ലീഗില്‍ സെവിയയോട് തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. പക്ഷെ ലുകാകുവിന്റെയും നെമാന്‍ജ മാറ്റിക്കിന്റെയും ഗോളുകളില്‍ യുണൈറ്റഡ് ജയിച്ചുകയറി.
37-ാം മിനിറ്റില്‍ മാറ്റിക്കിന്റെ ക്രോസില്‍ തലവെച്ച് ലുകാകു ആദ്യ ഗോള്‍ നേടി. പതിനൊന്ന് എഫ് എ കപ്പ് മത്സരങ്ങളില്‍ ലുകാകുവിന്റെ 12-ാം ഗോളാണിത്. രണ്ടാം പകുതിയില്‍ മാറ്റിസും ഗോള്‍ നേടിയതോടെ യുണൈറ്റഡിന് വിജയം ഉറപ്പായി .
സ്വാന്‍സീ സിറ്റിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടോട്ടനവും എഫ് എ കപ്പിന്റെ സെമിയിലെത്തി.ക്രിസ്റ്റിയന്‍ എറിക്സണ് രണ്ട് ഗോളും ലമേല ഒരു ഗോളും നേടി.
മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലെസ്റ്റര്‍ സിറ്റി ചെല്‍സിയേയും വിഗന്‍ അത്ലറ്റിക് സതാംപ്ടണെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: