മെഡല്‍ പ്രതീക്ഷ തകര്‍ന്നു; സിന്ധുവും പുറത്ത്

Monday 19 March 2018 3:26 am IST
"undefined"

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തകര്‍ന്നു. ലോക മൂന്നാം നമ്പറായ പി വി സിന്ധുവും പുറത്തായി. സെമിയില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ അകനെ യാമഗ്യൂച്ചിക്ക് മുന്നില്‍ മുട്ടുമടക്കി.

ഒരുമണിക്കൂര്‍ പത്തൊന്‍പത് മിനിറ്റ നീണ്ട മത്സരത്തില്‍ 21-19,19-21, 18-21 എന്ന സ്‌കോറിനാണ് സിന്ധു തോറ്റത്. മെഡല്‍ പ്രതീക്ഷകളായ കെ. ശ്രീകാന്ത് ആദ്യ റൗണ്ടിലും എച്ച്. എസ് പ്രണോയ് ക്വാര്‍ട്ടറിലും തോറ്റു.

സെമിയില്‍ തോറ്റുപുറത്തായെങ്കിലും ഇനി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ശക്തമായി തിരിച്ചുവരുമെന്ന് സിന്ധു പറഞ്ഞു. സെമിയില്‍ മികവ് മുഴുവന്‍ പുറത്തെടുത്തതാണ്. പക്ഷെ വിജയിക്കാനായില്ല. ഉയര്‍ച്ചയും താഴ്ച്ചയുമൊക്കെ പതിവാണ്. ഒരാള്‍ ജയിക്കണം ഒരാള്‍ തോല്‍ക്കണം. അകനെ നന്നായി കളിച്ചു. അവള്‍ ജയിക്കുകയും ചെയ്തതെന്ന് സിന്ധു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.