മാഡ്രിഡ്: അലാവസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തോല്‍പ്പിച്ച് വലന്‍സിയ ലാലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
റോഡ്രിഗോ, സാസാ എന്നിവരാണ് വലന്‍സിയയ്ക്കായി ഗോള്‍ നേടിയത്് . മൂന്നാം ഗോള്‍ അലാവസിന്റെ സംഭാവനയായിരുന്നു. അവരുടെ ലാഗ്വര്ഡിയയാണ് സെല്‍ഫ് ഗോളടിച്ചത്. അലാവസിന്റെ ഏക ഗോള്‍ റൂബന്‍ സോബ്രിനോയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
ഈ വിജയത്തോടെ വലന്‍സിയ 29 മത്സരങ്ങളില്‍ 59 പോയിന്റു നേടി രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനെക്കാള്‍ രണ്ട് പോയിന്റിന് മുന്നിലാണ് വലന്‍സിയ. റയലിന് 28 മത്്സരങ്ങളില്‍ 57 പോയിന്റുണ്ട്. 28 മത്സരങ്ങളില്‍ 72 പോയിന്റുള്ള ബാഴ്സിലോണയാണ് ഒ്ന്നാം സ്ഥാനത്ത്്.
മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസ് ഏകപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് എസ്പാനോയലിനെ പരാജയപ്പെടുത്തി. ശക്തമായ മത്സരത്തില്‍ ഗറ്റാഫെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസീഡാഡിനെ തോല്‍പ്പിച്ചു. തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ഗറ്റാഫെ ഉഗ്ര പോരാട്ടത്തിലാണ് വിജയം പിടിച്ചെടുത്തത്.
മറ്റൊരു മത്സരത്തില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണ ലാസ് പാമസിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി 1-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: