സംസ്ഥാനത്ത് വ്യാപക മഴ

Monday 19 March 2018 3:42 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴപെയ്തു. കാറ്റും മഴയും   മൂലം നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. ആളപായം ഉണ്ടായില്ല. 

ശ്രീലങ്കയ്ക്കു സമീപം രുപം കൊണ്ട ന്യൂനമര്‍ദ്ദം മിനിക്കോയ് ദ്വീപിലേക്ക് മാറി ശക്തി ക്ഷയിച്ചെങ്കിലും കാറ്റിന്റെ തീവ്രത കുറയുന്നത് സംസ്ഥാനത്തിന്റെ മലയോര പ്രദേശത്തെ ബാധിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ ഇന്നലെ നല്ല മഴലഭിച്ചതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. 

അടുത്ത രണ്ടു ദിവസങ്ങളില്‍  ഒറ്റപ്പെട്ട മഴയും കാറ്റും വീശാന്‍ സാധ്യതയുണ്ട്.  തീരദേശത്ത് അപകട മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും തിരമാലകളുടെ ഉയരം കൂടാന്‍ സാധ്യത ഉണ്ടെന്നും  കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി. 

കനത്ത മഴയില്‍ പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. മരങ്ങള്‍ വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 

രാത്രി വൈകിയും പലയിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.