അമിത് ഷായ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവന അത്ഭുതകരം - ബിജെപി

Monday 19 March 2018 3:55 am IST

ന്യൂദല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൊലക്കേസില്‍ ആരോപണ വിധേയനാണെന്ന കോണ്‍ഗ്രസ് പ്രസിഡന്റ്‌രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അത്ഭുതകരമെന്ന്ബിജെപി. ദല്‍ഹിയിലെ പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ ഈ ആരോപണമുന്നയിച്ചത്.

വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് അമിത് ഷായ്‌ക്കെതിരായ ആരോപണം. കോടതിയില്‍ ഷാ നിരപരാധിത്വം തെളിയിച്ചതാണ്. നാഷണല്‍ ഹെറള്‍ഡ് അഴിമതിയിലെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് താനെന്ന് രാഹുല്‍ ഓര്‍ക്കണം, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 

സുതാര്യതയില്‍ വിശ്വസിക്കാത്തതിനാലാണ് കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ എതിര്‍ക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  

 എപ്പോള്‍ മുതലാണ് കോണ്‍ഗ്രസ് നീതിന്യായ വ്യവസ്ഥയുടെ സംരക്ഷകരായതെന്ന് അവര്‍ ചോദിച്ചു. പ്രതികൂല വിധിയുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധി എങ്ങനെയാണ് കോടതികളെ കൈകാര്യം ചെയ്തതെന്ന് രാജ്യം കണ്ടതാണ്. രാജീവും ഇന്ദിരയും മാധ്യമങ്ങളെ വേട്ടയാടി. എന്നിട്ടാണ് രാഹുല്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലവിളിക്കുകയാണെന്നും നിര്‍മ്മല വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.