ബംഗാളില്‍ മയക്കുമരുന്നും വിദേശ കറന്‍സിയും പിടികൂടി

Monday 19 March 2018 9:09 am IST
92,000 രൂപയുടെ ഓസ്‌ട്രേലിയന്‍ ഡോളറും ഇയാല്‍ കൈവശം വച്ചിരുന്നു. കോല്‍ക്കത്ത ജോയന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
"undefined"

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മയക്കുമരുന്നുവേട്ട തുടരുന്നു. ഇവിടുത്തെ പ്രഗനാസ് പ്രദേശത്തു നിന്ന് പോലീസ് വന്‍തോതില്‍ മയക്കുമരുന്നും വിദേശ കറന്‍സിയും പിടിച്ചെടുത്തു. രാജ്ദീപ് ശര്‍മ എന്ന പ്രദേശവാസിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കല്‍ നിന്ന് 10.5 കിലോ എംഡിഎസ്റ്റഎ ഇനത്തില്‍പ്പെട്ട വിലകൂടിയ മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. 92,000 രൂപയുടെ ഓസ്‌ട്രേലിയന്‍ ഡോളറും ഇയാല്‍ കൈവശം വച്ചിരുന്നു. കോല്‍ക്കത്ത ജോയന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും മയക്കുമരുന്ന് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.