ഫുട്‌ബോള്‍ ഇതിഹാസം റൊമാരിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Monday 19 March 2018 9:44 am IST
അക്രമം വ്യാപകമായതോടെ റിയോ ഡി ഷാനേറോ പാപ്പരത്തത്തിന്റെ വക്കിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇതിനെതിരായ പോരാട്ടമാകും നടത്തുകയെന്ന് 52 വയസുകാരനായ താരം പറഞ്ഞു.
"undefined"

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസവും സെനറ്ററുമായ റൊമാരിയോ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. സെന്‍ട്രിസ്റ്റ് പൊഡെമോസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ഒക്ടോബറിലാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

അക്രമം വ്യാപകമായതോടെ റിയോ ഡി ഷാനേറോ പാപ്പരത്തത്തിന്റെ വക്കിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇതിനെതിരായ പോരാട്ടമാകും നടത്തുകയെന്ന് 52 വയസുകാരനായ താരം പറഞ്ഞു. റിയോയില്‍ എക്കാലത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും റൊമാരിയോ കൂട്ടിച്ചേര്‍ത്തു. 

1994 ലോകകപ്പില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ച റൊമാരിയോ ബാഴ്‌സലോണയുടെ മുന്‍ താരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.