ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും

Monday 19 March 2018 11:03 am IST

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും. ഒക്ടോബര്‍ 31ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന മത്സരമാണ് കൊച്ചിയിലേക്ക് മാറ്റിയത്. കെ‌സി‌എയ ഭാരവാഹികളും ജിസിഡി‌എയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

മത്സരത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കാമെന്ന് ജിസിഡി‌എ ചെയര്‍മാന്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് മത്സരം. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് പിച്ചും ഇളക്കി മാറ്റിയിരുന്നു. ഇനി ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മിക്കണം. പുതിയ വിക്കറ്റ് നിര്‍മിക്കാന്‍ രണ്ടാഴ്ചത്തെ സമയം മതിയെന്നാണ് കെ‌സി‌എ ക്യൂറേറ്റര്‍മാരുടെ നിലപാട്. പരിശീലന വിക്കറ്റുകള്‍ സ്റ്റേഡിയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

ഐ‌എസ്‌എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് തസമില്ലാതെ ഏകദിന മത്സരവും കൊച്ചിയില്‍ നടത്താനുള്ള സാധ്യതകളാണ് ചര്‍ച്ചയില്‍ ആരാഞ്ഞത്. ഐ‌എസ്‌എല്ലും ക്രിക്കറ്റും കൊച്ചിയില്‍ നടത്തണമെന്നാണ് ജിസി‌ഡി‌എയുടെ താത്‌പര്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.