അറുപതുകാരിയുടെ കൊലപാതകം; അസം സ്വദേശി കസ്റ്റഡിയില്‍

Monday 19 March 2018 11:56 am IST

കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയില്‍ അറുപതു വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.  

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ ചോദ്യം ചെയ്തുവരികയാണ്. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. പീഡനശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാവിലെ അമ്മ എഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് മകന്‍ എത്തി വിളിച്ചപ്പോള്‍ മോളി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്ത്രീ എത്തി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രയായി മോളി നിലത്തു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഡോഗ് സ്ക്വാഡിനൊപ്പം എത്തി. 

തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന ഔട്ട് ഹൗസിലേക്കാണ് പോലീസ് നായ എത്തിനിന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.