ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

Monday 19 March 2018 12:03 pm IST
"undefined"

മുംബൈ: ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു.ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്. മുംബൈ, ദല്‍ഹി, ബംഗളുരു, ഹൈദരാബാദ്,പുണെ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ ആദ്യ ഘട്ടത്തില്‍ സമരം നടത്തുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.

മാസം ഒന്നര ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മിക്ക ഡ്രൈവര്‍മാരും ഒല, യൂബര്‍ ടാക്‌സികളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല. കൂടാതെ പ്രാരംഭ ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കമ്പനികള്‍ പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്.

 

അതേസമയം ഓണ്‍ലൈന്‍ ടാക്‌സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്‌സികളും, ഓട്ടോ ടാക്‌സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും പരാതികളുയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.