വൈദ്യുതിയുടെ അഭാവം: ബീഹാറില്‍ യുവതിയുടെ ശസ്ത്രക്രിയ ടോര്‍ച്ച് വെട്ടത്തില്‍

Monday 19 March 2018 12:25 pm IST
സ്‌ട്രെച്ചറില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയായ യുവതി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുന്നലുകള്‍ നടക്കുന്നതിനിടെ ഇവരുടെ ചുറ്റിനും നിരവധി പേര്‍ കൂടി നില്‍പ്പുണ്ട്.
"undefined"

പാട്‌ന: ബീഹാറിലെ സഹര്‍സയിലെ സദാര്‍ ആശുപത്രിയില്‍ വൈദ്യുതിയുടെ അഭാവത്തെ തുടര്‍ന്ന് യുവതിയുടെ ശസ്ത്രക്രിയ നടന്നത് ടോര്‍ച്ച് വെട്ടത്തില്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ശസ്ത്രക്രിയയുടെ വീഡിയോ പുറത്ത് വിട്ടത്.

സ്‌ട്രെച്ചറില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയായ യുവതി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുന്നലുകള്‍ നടക്കുന്നതിനിടെ ഇവരുടെ ചുറ്റിനും നിരവധി പേര്‍ കൂടി നില്‍പ്പുണ്ട്. വെള്ള വസ്ത്രത്തിന് പകരം കാക്കി വേഷം ധരിച്ചയാളാണ് ശസ്ത്രക്രിയ നടത്തുന്നത്.

ആശുപത്രിയില്‍ വൈദ്യുതി ഇല്ലാതായാല്‍ ജനറേറ്റര്‍ പോലുള്ള പകരം സംവിധാനങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ ഖഗാരിയയില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ശസ്ത്രിക്രിയ നടന്ന് ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.