വാളയാറില്‍ വന്‍ മയക്കുമരുന്ന് വേട്ട; 35 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

Monday 19 March 2018 2:31 pm IST
"undefined"

പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടി കൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി രാജേഷിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

അതിര്‍ത്തി വഴിയുള്ള മയക്ക് മരുന്ന് കഞ്ചാവ് വേട്ട തടയാന്‍ എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. അടുത്തിടെ പാലക്കാട് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.