രാസവസ്തു ബ്രിട്ടന്റേതെന്ന് റഷ്യ; പരിശോധനയ്ക്കായി രാജ്യാന്തര വിദഗ്ധസംഘമെത്തും

Monday 19 March 2018 3:12 pm IST
"undefined"

മോസ്‌കോ: ബ്രിട്ടനില്‍ അഭയം തേടിയ റഷ്യയുടെ മുന്‍ ചാരപ്രവര്‍ത്തകനെ റഷ്യ വധിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ രാജ്യാന്തര അന്വേഷണ വിദഗ്ധരുടെ സഹായം തേടി ബ്രിട്ടണ്‍. ഇതിനായി  'ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍'നിന്നുള്ള വിദഗ്ധരെ ബ്രിട്ടനിലെത്തിച്ചു. രണ്ടാഴ്ചകൊണ്ടേ ഇവരുടെ പരിശോധനാഫലം പുറത്തുവരൂ. ഇതോടെ, ആക്രമണത്തില്‍ റഷ്യയുടെ പങ്കു വ്യക്തമാകുമെന്ന ഉറച്ച വിശ്വാസത്തിലാണു ബ്രിട്ടിഷ് സര്‍ക്കാര്‍.

ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നു റഷ്യ കണ്ടെത്തിയ സെര്‍ജി സ്‌ക്രിപാലിന്‍ (66) എന്ന മുന്‍ ചാരനേയും മകള്‍ യുലിയയേയും (33) കൊല്ലാന്‍ ഈ മാസം നാലിന് ബ്രിട്ടനിലെ സോള്‍സ്ബറിയില്‍ വച്ചാണ് ശ്രമം നടന്നത്. എണ്‍പതുകളില്‍ സോവ്യറ്റ് സൈന്യം വികസിപ്പിച്ച നോവിച്ചോക് എന്ന രാസവാതകം ഉപയോഗിച്ചാണ് ഇവരെ വധിക്കാന്‍ ശ്രമിച്ചത്. ഇതു കണ്ടെത്തിയതോടെ റഷ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ എല്ലാം ബ്രിട്ടന്റെ തോന്നല്‍ മാത്രമാണെന്ന തരത്തില്‍ ലാഘവത്തോടയാണ് റഷ്യ പ്രതികരിച്ചത്. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച 23 റഷ്യന്‍ നയതന്ത്രഉദ്യോഗസ്ഥരെ ബ്രിട്ടണും 23 പേരെ തിരിച്ചു റഷ്യയും പുറത്താക്കി നയതന്ത്ര യുദ്ധം മുറുക്കുന്നതിനിടെയാണു ബ്രിട്ടന്റെ പുതിയ നീക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.