പണമില്ലെന്ന വാദം തള്ളി; രാഹുല്‍-സോണിയ കമ്പനി 10 കോടി ഉടന്‍ അടയ്ക്കണം

Monday 19 March 2018 3:15 pm IST

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതിവെട്ടിപ്പു നടത്തിയ രാഹുല്‍-സോണിയ ഗാന്ധിമാരുടെ കമ്പനി പറയുന്നു, നികുതിപ്പിഴയടയ്ക്കാന്‍ കൈയില്‍ പണമില്ലെന്ന്. കോണ്‍ഗ്രസ് പാര്‍ട്ടിപ്പത്രമായ നാഷണല്‍ ഹെറാള്‍ഡ് നഷ്ടത്തിലായെന്ന പേരില്‍ മറിച്ചു വിറ്റ് വന്‍ തട്ടിപ്പു നടത്തിയതിന് സോണിയക്കും രാഹുലിനുമെതിരേ ദല്‍ഹി ഹൈക്കോടതിയില്‍ പരിഗണിനയിലിരിക്കുന്ന കേസിലാണ് ഈ നിലപാട്. 

എന്നാല്‍, ഏപ്രില്‍ 15 ന് മുമ്പ് 10 കോടി രൂപ ആദായ നികുതി വകുപ്പില്‍ കെട്ടിവെക്കാന്‍ ജസ്റ്റീസുമാരായ എസ്. രവീന്ദ്ര ഭട്ടും എ.കെ. ചാവ്‌ലയും നിര്‍ദ്ദേശിച്ചു. അഞ്ചുകോടി മാര്‍ച്ച് 31 ന് മുമ്പ് കെട്ടിവെക്കണം. 

നാഷണല്‍ ഹെറാള്‍ഡ് സ്വത്ത് വ്യാജ ഇടപാടിലൂടെ മറിച്ചു വിറ്റ്, ഇപ്പോള്‍ യങ് ഇന്ത്യ പത്രത്തിന്റെ കമ്പനി നടത്തുന്നത് രാഹുല്‍-സോണിയ ഗാന്ധിമാരോട്, ഇന്നലെ അന്തിമ വാദം കേള്‍ക്കെയാണ് 249.15 കോടിരൂപയുടെ റിക്കവറി ഒഴിവാക്കാന്‍ കോടതി നിര്‍ദ്ദേശം വെച്ചത്. യങ് ഇന്ത്യയുടെ അഭിഭാഷകനോട് കോടതി ചോദിച്ചത് വരുമാന നികുതി കേസില്‍ എത്രകോടി രൂപ ആദായ നികുതി വകുപ്പില്‍ കെട്ടിവെക്കാനാനാകുമെന്നായിരുന്നു. അപ്പോഴാണ് സോണിയ-രാഹുല്‍ ഗാന്ധിമാരുടെ അഭിഭാഷകന്‍ പണമില്ലെന്ന പ്രസ്താവന നടത്തിയത്. 

''കെട്ടിവെക്കാന്‍ കൈയില്‍ പണമില്ല. വിപണിയില്‍നിന്ന് പണം സമാഹാരിക്കാന്‍ സംഘടന ശ്രമിക്കും,'' കോടതിയില്‍ ഗാന്ധിമാരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ന് കാലത്ത് കേസ് പരിഗണിക്കവേ, ''യങ് ഇന്ത്യയുടെ പക്കല്‍ ആകെ 70 ലക്ഷം രൂപയേ ഉള്ളു, അത് സ്ഥിര നിക്ഷേപമാണ്. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം 249 കോടി കെട്ടിവെക്കാന്‍ സാധിക്കില്ല,'' എന്ന് കോടതി പറഞ്ഞു. 

ഈ കേസില്‍ വിചാരണക്കോടതി സോണിയ-രാഹുല്‍ ഗാന്ധിമാര്‍, യജ് ഇന്ത്യ മറ്റു ചുല നേതാക്കള്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസില്‍ ഹര്‍ജിക്കാരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.