ശ്രീനഗര്‍: രോഗബാധിതനായ ഗീലാനിയെ മാറ്റി, മുഹമ്മദ് ഷെഹാരി കശ്മീര്‍ വിഘടനവാദി സംഘടനയായ തെഹ് രിക് -ഇ- ഹുറീയത്തിന്റെ തലവനായി. കശ്മീരിലെ മുഴുവന്‍ വിഘടനവാദി സംഘടനകളുടെയും സംയുക്ത സംഘടനയായ ഹുറീയത്ത് കോണ്‍ഫ്രന്‍സിന്റെ അദ്ധ്യക്ഷനാണ് മുഹമ്മദ് അഷ്റഫ് ഷെഹാരി.
സയിദ് അലി ഷാ ഗീലാനിയായിരുന്നു 2004 മുതല്‍ തെഹ് രിക് തലവന്‍. ഈ വര്‍ഷം തെഹ് രിക് ഹുറീയത് തെരഞ്ഞെടുപ്പു നടത്തുമെന്നും അതുവരെ ഷെഹാരി തലവനായി തുടരുമെന്നും സംഘടനാ നേതാവ് ഗാ ഗുല്സര് പറഞ്ഞു.
അതേസമയം, ഗീലാനി സ്ഥാനമൊഴിയാന്‍ ഒരുക്കമായിരുന്നില്ലെന്നും ഷെഹാരി അദ്ധ്യക്ഷ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഗീലാനിയെ മറ്റു പല രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കിയതാണെന്നും വിശദീകരണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: