ക്ഷമാപണം നടത്തി കേജ്‌രിവാള്‍; ജാമ്യം തേടി എംഎല്‍എ

Monday 19 March 2018 4:16 pm IST

ന്യൂദല്‍ഹി: എഎപി മുഖ്യമന്ത്രി കേജ്‌രിവാള്‍ നേതാക്കളോട് മാപ്പ് യാചിച്ച് നടക്കുന്നത് വാര്‍ത്തയാകുമ്പോള്‍, ബലാത്സംഗ ശ്രമത്തിന് ജയിലിലായ ആം ആദ്‌മി പാര്‍ട്ടി എംഎല്‍എക്ക് ജാമ്യം കിട്ടിയ വാര്‍ത്തയും ശ്രദ്ധേയമാകുന്നു. 

ഒന്നിലേറെ തവണ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച കേസുകളില്‍ പെട്ട എംഎല്‍എ പ്രകാശ് ജയ്‌സ്വാള്‍, ചീഫ് സെക്രട്ടറി അംശു പ്രകാശിനെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ്. 2017 ജൂലൈയില്‍ സൗത്ത്-ഈസ്റ്റ് ദല്‍ഹിയില്‍ 53  വയസുള്ള വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ ജാമ്യം. ഇയാള്‍ക്കെതിരേ, 2016 ജൂണില്‍ ഗ്രേറ്റര്‍ കൈലാഷില്‍ ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. ആരോപണങ്ങളെല്ലാം ജയ്‌സ്വാള്‍ നിരസിച്ചു.

ജയ്‌സ്വാളിനെ അറസ്റ്റ് ചെയ്യാതെ പോലീസ് കേസന്വേഷണം നടത്തി കേസ് ഡയറി കോടതിക്കു സമര്‍പ്പിക്കുകയായിരുന്നു. എംഎല്‍എ സ്ഥലം വിട്ടുപോകില്ലെന്നും അന്വേഷണത്തിന് ഏതു സമയത്തും ഹാജരാകാമെന്നും ജയ്‌സ്വാളിന്റെ കൗണ്‍സല്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ദല്‍ഹി കോടതി ജാമ്യം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.