ബിറ്റ്കോയിന്‍ പരസ്യങ്ങള്‍ ട്വിറ്റര്‍ നിരോധിച്ചു

Monday 19 March 2018 5:45 pm IST
"undefined"

ന്യൂയോർക്ക്: ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ ട്വിറ്റര്‍ നിരോധിച്ചു. ട്വിറ്ററിന്റെ ഈ നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ നിലവില്‍ വരും. 

ഗൂഗിളില്‍ നിന്നും ഫെയ്സ്ബുക്കില്‍ നിന്നും ഒരു രാജ്യത്തിന്റെയും അംഗീകാരമില്ലാത്ത കറന്‍സിയായ ബിറ്റ്കോയിനെപ്പോലെയുളള ക്രിപ്റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിരീക്ഷിക്കുമെന്നും അതിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്വിറ്റർ അറിയിച്ചു.

ആഗോളസമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി വരുന്ന ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്, ക്രിപ്റ്റോ കറന്‍സിയുടെ ടോക്കണ്‍ വില്‍പ്പനകള്‍, ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.