ജുനൈദ് വധക്കേസ്: കേന്ദ്രത്തിന്റെ മറുപടി തേടി

Tuesday 20 March 2018 2:35 am IST
"undefined"

ന്യൂദല്‍ഹി:  ജുനൈദ് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി  കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 

അടുത്ത ഉത്തരവ് വരെ കേസില്‍ വാദം നിര്‍ത്തിവെക്കാനും ജസ്റ്റിസ് കുര്യന്‍ ജോസഫ്, എംഎം ശാന്തനഗൗഡര്‍ എന്നിവര്‍ തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ ജലാലുദ്ദീന്‍ പ്രതികള്‍ക്കെതിരെ വിദ്വേഷ കുറ്റം ചുമത്തണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് സഹോദരങ്ങളോടൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു 17 കാരനായിരുന്ന ജുനൈദിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.