സാംസ്‌കാരിക മേഖലയിലെ ഫാസിസം അവസാനിപ്പിക്കണം: പ്രദീപ് പയ്യന്നൂര്‍

Tuesday 20 March 2018 2:50 am IST

കല്‍പ്പറ്റ: സാംസ്‌കാരിക മേഖലയിലെ സിപിഎം ഫാസിസം അവസാനിപ്പിക്കണമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രദീപ് പയ്യന്നൂര്‍. സംസ്‌കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വലതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തെ സിപിഎം ഭയക്കുന്നതിന് ഉദാഹരണമാണ് ഷുഹൈബ് വധം. കലസാഹിത്യ മേഖലയിലുള്ളവര്‍ ചുവപ്പുഭീകരതയ്‌ക്കെതിരെ പരസ്യപ്രതികരണത്തിനു തയാറാകണമെന്നും പ്രദീപ് പറഞ്ഞു.

ജില്ലാ ചെയര്‍മാന്‍ സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. ജിതേഷ്, പി. വിനോദ്കുമാര്‍, ആയിഷ പള്ളിയാല്‍, എം.വി. രാജന്‍, ജോഷി കുരീക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.