തിരുവനന്തപുരം: വല്ലാര്‍പ്പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങളില്‍ മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പ്രകാരം 315 കുടുംബങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളിലായി ഭൂമി അനുവദിച്ച് പട്ടയവിതരണം നടത്തിയയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു
പുനരധിവാസ പ്ലോട്ടുകളില്‍ അടിസ്ഥാന സൗകര്യം ലഭ്യമായിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്ലോട്ടുകളുടെയും നിലവിലെ സ്ഥിതി ലഭ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും എസ്. ശര്‍മ്മയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്കി. ദേശീയപാതയോട് ചേര്‍ന്ന് പണിയുന്ന കെട്ടിടങ്ങള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിരാക്ഷേപപത്രം ലഭ്യമായശേഷം മാത്രമേ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കാനാവുകയുള്ളൂ.
ഇടപ്പള്ളി തോടിന്റെ പുനരുദ്ധാരണത്തിന് 6 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം ലഭ്യമായിട്ടുണ്ടെന്ന് പി.ടി. തോമസിന്റെ സബ്മിഷന് മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: