ആദ്യ പരിഗണന കേരളത്തിന്: വി. മുരളീധരന്‍

Tuesday 20 March 2018 3:10 am IST
"undefined"

കൊച്ചി: രാജ്യസഭാംഗമെന്ന നിലയില്‍ ആദ്യത്തെ പരിഗണന കേരളത്തിന് നല്‍കുമെന്ന നിയുക്ത രാജ്യസഭാംഗം വി. മുരളീധരന്‍ പറഞ്ഞു. കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും. കേരളത്തിലെ റെയില്‍വേ സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. വൈകിയോടുന്ന ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കണ്ണൂരില്‍ ആവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിപിഎം ജനപ്രതിനിധികളുമായി ചര്‍ച്ചയ്ക്കു ശ്രമിക്കും.

കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക് അടിസ്ഥാനപരമായ കാരണം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണ്. മാര്‍ക്‌സിസ് പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ വിയോജിപ്പുണ്ടാകുമ്പോഴാണ് സംഘര്‍ഷങ്ങളുണ്ടാകുന്നത്. ജനാധിപത്യപരമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവരേയും സിപിഎം അനുവദിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.