വീണ്ടും അമളി; എംബി രാജേഷ് എംപി ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചു

Monday 19 March 2018 7:22 pm IST
"undefined"

 

കൊച്ചി: യുപിയിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടുകണക്ക് പറഞ്ഞ് കഴിഞ്ഞ ദിവസം എം.ബി. രാജേഷ് എംപി ഫേസ്ബുക്കിലെഴുതിയത് ശരിയല്ലെന്ന് പ്രതികരിച്ചവര്‍ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും സ്വന്തം കണക്കും ന്യായവുമായി വന്ന എംപിക്ക് ഇത്തവണ എഴുതിയത് പിന്‍വലിക്കേണ്ട ഗതികേടുവന്നു. എംപിയുടെ നടപടിക്കെതിരേയുള്ള വിമര്‍ശനം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമാകുകയാണ്.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ നിഷാദ് ലോക്‌സഭയില്‍ അടുത്തിരുന്നപ്പോള്‍ പറഞ്ഞതെന്ന് വിശദീകരിച്ചെഴുതിയ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് വായനക്കാര്‍ സ്ഥാപിച്ചത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ആധികാരിക രേഖകള്‍ ഉദ്ധരിച്ചാണ്. അതോടെ എംപിയുടെ വിശദീകരണങ്ങള്‍ നുണയാണെന്ന് തെൡഞ്ഞു. 

പിന്നാലെ, കൂടുതല്‍ തെളിവു നിരത്തിക്കൊണ്ട് എംപി നടത്തിയ വിശദീകരണം പൊട്ടത്തെറ്റായി. ചില പത്രങ്ങളേയും മറ്റും ഉദ്ധരിച്ചായിരുന്നു ഫേസ്ബുക്കിലെ തിരിച്ചുവരവ്. തന്റെ എഴുത്തിലെ കണക്കുകള്‍ തെറ്റെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച 'സംഘികള്‍ക്ക്' തെറ്റി എന്നും മറ്റുമെഴുതിയ കുറിപ്പിലെ അബദ്ധങ്ങള്‍ തുറന്നുകാട്ടി, ''ഇപ്പോള്‍ മുക്കിയാന്‍ അധികം നാറാതെ നോക്കാ''മെന്നും മറ്റുമുള്ള പ്രതികരണങ്ങള്‍ വന്നു. തുടര്‍ന്ന് എം.ബി. രാജേഷ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.