ഭൂമാഫിയക്കെതിരെ നടപടി: വില്ലേജ് ഓഫീസര്‍ക്ക് നിര്‍ബന്ധിത അവധി

Tuesday 20 March 2018 3:15 am IST

തൊഴുപുഴ: ഉന്നതരടക്കമുള്ളവരുടെ കൈയേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനുമെതിരെ ശക്തമായ  നടപടിയെടുത്ത വില്ലേജ് ഓഫീസര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അടിമാലി  ആനവിരട്ടി വില്ലേജ് ഓഫീസറായ വനിതയാണ്  റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കവയ്യാതെ അവധിയെടുത്തത്.

ഒരു മാസമായി ഇവര്‍ അവധിയിലായിരുന്നു. 14ന് ആനവിരട്ടിയില്‍ പുതിയ വില്ലേജ് ഓഫീസര്‍ ചാര്‍ജെടുത്തു. ഇതേത്തുടര്‍ന്ന് കോതമംഗലം സ്വദേശിനിയായ അവരെ  മറ്റൊരിടത്തേക്ക് സ്ഥലം മാറ്റി.ഇതോടെയാണ് അവധി ആറ് മാസത്തേക്ക് നീട്ടിയത്. ഏലമലക്കാടുകളില്‍   വന്‍തോതില്‍ നടന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ഇവര്‍ കര്‍ശന നടപടിയെടുക്കുകയും പലതിനും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. 

നടന്‍ ബാബുരാജ്, മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ സഹോദരന്‍ അടൂര്‍ സദാനന്ദന്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇവിടെ സ്ഥലം കയ്യേറുകയും വന്‍തോതിലുള്ള അനധികൃത നിര്‍മ്മാണം നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം എതിരെ കര്‍ശന നടപടി എടുക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതോടെ ചില ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഇവരെ ഇവിടെ നിന്ന് മാറ്റാനായുള്ള ശ്രമം തുടങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.