ആലപ്പുഴ: ഐഎംഎ നെറ്റ്വര്‍ക്ക് ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസിന്റെ സഹകരണത്തോടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സീനിയര്‍ ഡിവൈഎസ്പി പാര്‍ത്ഥസാരഥി പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ആംബുലന്‍സുകളെയും ഏകോപിപ്പിച്ചു മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ബന്ധിപ്പിക്കുകയും ഇതുവഴി അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. റോഡ് അപകടങ്ങള്‍ നടന്നാല്‍ അടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആപ്പ് വഴി ബന്ധപ്പെട്ടു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ടെക് വഴി സാധ്യമാകും. ആദ്യഘട്ടത്തില്‍ 150 പേര്‍ക്കാണു പരിശീലനം നല്‍കുക. ഡോ. ഡാനിഷ്, ഡോ. ഷിജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: