അറവുകാട് ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Tuesday 20 March 2018 1:59 am IST


അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും, ഉച്ചയ്ക്ക് 12.10 ന് തന്ത്രി വടക്കന്‍ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്.
  പത്തു ദിവസങ്ങളിലായി നടക്കുന്ന പൂരമഹോത്സവത്തിന് നിത്യേനയുള്ള ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് പുറമെ പറയന്‍തുള്ളല്‍, വില്‍പ്പാട്ട്,ഓട്ടന്‍തുള്ളല്‍, സംഗീതക്കച്ചേരി,പുള്ളുവന്‍പാട്ട്,തീച്ചാമുണ്ഡിതെയ്യം,കഥകളി, കുറത്തിയാട്ടം, കഥാപ്രസംഗം, നാടകം,കോമഡിമെഗാഷോ, നൃത്തനാടകം എന്നിവയും അരങ്ങേറും. ഇന്ന് പകല്‍ 12.30 ന് കൊടിയേറ്റ് സദ്യ, സംഗീതസദസ്, പാഠകം എന്നിവയും നടക്കും.
  രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോര്‍കുമാര്‍ അദ്ധ്യക്ഷനാകും. രാത്രി 8.30 ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.