സാമൂഹ്യവിരുദ്ധര്‍ക്ക് എതിരെ നടപടി തുടങ്ങി

Tuesday 20 March 2018 1:00 am IST


ആലപ്പുഴ: ജില്ലയില്‍ 33 സാമൂഹ്യവിരുദ്ധര്‍ക്കെതിരെ  കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 പ്രകാരം നടപടി സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. നിശ്ചിതകാലയളവില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കി നാടുകടത്തുക, നല്ലനടപ്പിന് ശിക്ഷിക്കുക, വിചാരണ കൂടാതെ ജയിലിലടയ്ക്കുക എന്നിവയാണ് ശിക്ഷാവിധികള്‍. സ്ഥിരം കുറ്റവാളികളും മൂന്നിലധികം ക്രിമിനല്‍കേസുകളില്‍ പ്രതികളായ സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ആയതില്‍ നിന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട് വാറണ്ട് പ്രതികളായി കഴിഞ്ഞിരുന്ന 1,538 പേരും ക്രിമിനല്‍കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന 30 പേരും അറസ്റ്റിലായി. അക്രമങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ സ്വഭാവമുളളതും പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതുമായ 560 പേരെ കരുതല്‍ അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.