ചാരുംമൂട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും 4നു പുറപ്പെട്ട ശ്രീരാമനവമി രഥയാത്രയ്ക്ക് ജില്ലയില്‍ വന്‍ സ്വീകരണം. ഇന്നലെ 9ന് ചങ്ങനശ്ശേരി പെരുന്നയില്‍ നിന്നും ആരംഭിച്ച രഥയാത്ര രാത്രി കായംകുളം കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അവസാനിച്ചു. ഇന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി കൊല്ലം ജില്ലയിലേക്ക് കടക്കും. 25ന് രഥയാത്ര കന്യാകുമാരി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രഥയാത്രക്ക് നേതൃത്വം കൊടുത്ത് ജില്ലാ അദ്ധ്യക്ഷന്‍ കെ. ഗോപാലകൃഷ്ണപിള്ള, രാജേഷ് മുതുകുളം, ഗോപാലകൃഷ്ണപിള്ള, വിനോദ് കട്ടച്ചിറ, സേതുമാധവന്, അരുണ്‍ എന്നിവര്‍ ഒപ്പം സഞ്ചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: