ഭൂവസ്ത്ര വിപണിക്ക് കയര്‍ബോര്‍ഡിന്റെ യന്ത്രത്തറി

Tuesday 20 March 2018 2:00 am IST

 

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കലവൂരിലെ കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനത്തില്‍ അത്യുല്പാദന ശേഷിയുള്ള പുതിയ യന്ത്രഹറഹറി  കയര്‍ബോര്‍ഡ് ചെയര്‍മാന്‍  സി.പി. രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. 

 ഇറക്കുമതി ചെയ്ത യന്ത്രത്തറിയില്‍ 120 മീറ്റര്‍ മാത്രം ഭൂവസ്ത്രം ഉദ്പാദിപപ്പിക്കുമ്പോള്‍ സിസിആര്‍ഐ  എഞ്ചിനീയറിംഗ് വിഭാഗം രൂപകല്‍പന ചെയ്ത ഈ യന്ത്രത്തറിയില്‍ 400 മീറ്റര്‍ മുതല്‍ 450 മീറ്റര്‍ വരെ ഉദ്പാദിപിക്കാം. പരമ്പരാഗത തറിയില്‍ പരമാവധി 50-70 മീറ്റര്‍ വരെ ഉത്പാദനം നടത്തുമ്പോള്‍  അഞ്ചിരട്ടി ഉദ്പാദനമികവാണ് പുതിയ യന്ത്രത്തറിക്ക്. 

 മിതമായ പരിശീലനത്തിലൂടെ കയര്‍ ഉദ്യമ   യോജന പ്രകാരം യുവ സംരഭകര്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നതാണ് ''അനുഗ്രഹ തേജസ്'' എന്ന പുതിയ യന്ത്രം. കയര്‍ഭൂവസ്ത്ര നിര്‍മ്മാണത്തിന് വലിയ വിപണി സാദ്ധ്യതയാണുള്ളത്. 

 വന്‍ മുടക്കുമുതല്‍ ഇല്ലാതെ സര്‍ക്കാരിന്റെ മുദ്ര ബാങ്ക് പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലാഭകരമായി ഈ യന്ത്രതറി സ്ഥാപിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.