കേരള സര്‍വകലാശാല കലോത്സവം ഇന്നു മുതല്‍ കൊല്ലത്ത്

Tuesday 20 March 2018 2:00 am IST

 

കൊല്ലം:  കേരള സര്‍വകലാശാല കലോത്സവം ഇന്ന് മുതല്‍ 24 വരെ കൊല്ലത്ത് നടക്കും. 9വേദികളിലായി 250 കോളേജുകളില്‍ നിന്ന് 5000 പ്രതിഭകള്‍ 90 ഇനങ്ങളില്‍ മാറ്റരയ്ക്കും. കൊല്ലം ശ്രീനാരായണ കോളേജാണ് മുഖ്യവേദി. ശ്രീനാരായണ വനിതാ കോളേജ് (വേദി രണ്ട്), ഫാത്തിമ മാതാ നാഷണല്‍കോളേജ് (വേദി മൂന്ന്), ശ്രീനാരായണ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ് (വേദി നാല്), ടികെഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (വേദി അഞ്ച്), ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളേജ്(വേദി ആറ്), എസ്എന്‍ വനിതാ കോളേജ് സെമിനാര്‍ ഹാള്‍ (വേദി ഏഴ്), ഫാത്തിമ മാതാ നാഷനല്‍ കോളേജ് (വേദി എട്ട്), കര്‍ബല ട്രസ്റ്റ് ഹാള്‍ (വേദി ഒന്‍പത്) എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.