പള്ളിയറക്കാവില്‍ നാളെ കൊടിയേറും

Tuesday 20 March 2018 2:00 am IST

 

കാവാലം: മേജര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു 21ന് കൊടിയേറും. രാവിലെ ഏഴിന് തന്ത്രി അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍.

 22ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ, 9.30ന് കൊടിക്കീഴില്‍ വിളക്ക്. 23 മുതല്‍ 28 വരെ രാവിലെ 10ന് ഉത്സവബലിയും 12ന് ഉത്സവബലി ദര്‍ശനവും രാത്രി 8.30-ന് വിളക്കെഴുന്നള്ളിപ്പും നടക്കും.23ന് വൈകീട്ട് 7.30-ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന ട്രിപ്പിള്‍ തായമ്പക, ഒന്‍പതിന് വിളക്കെഴുന്നള്ളിപ്പ്. 24ന് രാത്രി 9.30ന് സംഗീതസദസ്സ്. 

 25ന് രാവിലെ എട്ടിന് ശ്രീബലി, രാത്രി എട്ടിന്  കഥകളി. 26ന് വൈകീട്ട് ഏഴിന് ഭക്തിഗാനമേള27ന് വൈകീട്ട് നാലിന് വേലകളി, ഏഴിന് സേവ, തിരുമുമ്പില്‍ വേല. 8.30ന് കാവാലം സൂര്യയുടെ കലോത്സവ്-18, 9.30ന് നാടന്‍പാട്ട്. 28-ന് രാത്രി ഒന്‍പതിന് നാടകം. 29ന്  രാവിലെ 7.30ന് ശ്രീബലി,  12ന് ഉത്സവബലിദര്‍ശനം. വൈകീട്ട്  7.30ന് സേവ, സോപാനസംഗീതം. ഒന്‍പതിന് ബാലെ.,  12ന് പള്ളിവേട്ട, 30ന് രാവിലെ 9.30ന് കൊടിയിറക്ക്, ആറാട്ടു പുറപ്പാട്, രണ്ടിന് ആറാട്ടുവരവ്, അഞ്ചിന് ആറാട്ട് പ്രദക്ഷിണം, വലിയകാണിക്ക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.