യുഡിഎഫ് സര്‍ക്കാര്‍ 268 കേസുകള്‍ പിന്‍വലിച്ചു

Tuesday 20 March 2018 4:05 am IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 268 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2011 മേയ് മുതല്‍ 2016 മേയ് വരെയുള്ള ഭരണകാലത്ത് അന്നത്തെ ഭരണകക്ഷിനേതാക്കള്‍ പ്രതികളായിട്ടുള്ള കേസുകളാണ് പിന്‍വലിച്ചത്. മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ പ്രതികളായ 13 കേസുകള്‍, യുഡിഎഫ് എംഎല്‍എമാര്‍ പ്രതികളായിട്ടുള്ള 21 കേസുകള്‍, യുഡിഎഫ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായിരുന്ന രണ്ട് കേസുകള്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പ്രതികളായ 45 കേസുകള്‍ തുടങ്ങിയവയാണ് പിന്‍വലിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2018 ഫെബ്രുവരി വരെയുള്ള പെന്‍ഷനാണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. 

 മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 3112.205 ഏക്കര്‍  കൈവശഭൂമിയായും  24693.24 ഏക്കര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുള്ളതായും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ 78.5 സെന്റ് സ്ഥലവും കൂടല്‍മാണിക്യം ദേവസ്വത്തില്‍ 4.87 ഏക്കര്‍ സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.