ബിജെപി തുണയായി; പ്രകാശിന് തലചായ്ക്കാനിടമായി

Tuesday 20 March 2018 2:00 am IST

 

ചാരുംമൂട്: ബിജെപി കമ്മിറ്റികളുടെ സഹായത്താല്‍ പ്രകാശിനും കുടുംബത്തിനും തലചായ്ക്കാനിടമായി. താമരക്കുളം കണ്ണനാകുഴി ജയനിവാസില്‍ പ്രകാശും ഭാര്യ ഓമനയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിനാണ് പാര്‍ട്ടിയുടെ ഇടപെടല്‍ സഹായകമായത്.  

  പാര്‍ട്ടി താമരക്കുളം പഞ്ചായത്ത് കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും പണമായും സാധന-സാമഗ്രികളായും സഹായങ്ങള്‍ ശേഖരിച്ചു. എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് പത്ത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ അരവിന്ദ്, സുരേഷ് എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാര്‍ വേടര പ്ലാവ് അധ്യക്ഷനായി.

 നേതാക്കളായ വെട്ടിയാര്‍ മണിക്കുട്ടന്‍, കെ.കെ.അനൂപ്, അനില്‍ വള്ളികുന്നം, പി.എസ് പ്രസാദ്, സുരേഷ് കുമാര്‍, ശ്യാം കൃഷ്ണന്‍, സുകുമാരന്‍ നായര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.