തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ക്ഷേത്രത്തില്‍ കൊടിയേറി

Tuesday 20 March 2018 2:00 am IST

 

അരൂര്‍: തൃച്ചാറ്റുകുളം ചേലാട്ടുഭാഗം അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ തിരൂവുത്സവത്തിനു തുടക്കമായി. ഉത്സവം 23ന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര വടുതല ജെട്ടി ശ്രീകുമാര ക്ഷേത്രത്തില്‍ നിന്നും. 7.30ന് സര്‍പ്പം പാട്ടും നൂറുംപാലും, 8.30ന് തൃച്ചാറ്റുകൂളം നാദബ്രഹ്മത്തിന്റെ ഗാനോത്സവം, 21ന് വൈകിട്ട് തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര, രാത്രി 9ന് നാടന്‍ പാട്ടും കളികളും 'നാവോറ്', 22ന് രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് ചിലമ്പശ്ശേരി ധര്‍മ്മദൈവ ക്ഷേത്രത്തുല്‍ നിന്നും പകല്‍പ്പൂരം പെരുവനം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ 51 ല്‍പരം കലാകാരന്മാരുടെ സപെഷ്യല്‍ പഞ്ചാരിമേളം, രാത്രി 9ന് പള്ളിവേട്ട. രാത്രി 9.30നു സിനിമാ ടിവി താരങ്ങള്‍ നയിക്കുന്ന കൊച്ചിന്‍ നര്‍മ്മവേദിയുടെ കോമഡി ഉത്സവം, 23ന്  രാവിലെ 9ന് കാഴ്ചശ്രീബലി. 12.30ന് ആറാട്ട് സദ്യ. വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട, 6ന് ആറാട്ട്, തുടര്‍ന്ന് ദീപക്കാഴ്ച, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8.30ന് ട്രാക്ക് ഗാനമേള വയലിന്‍ ഫ്യൂഷന്‍, രാത്രി 11ന് മഹാഗുരുതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.