അപകടക്കെണി ഒരുക്കി എംസി റോഡ് മൂന്ന് മാസത്തിനുള്ളില്‍ 42 അപകടങ്ങള്‍, 7മരണം

Tuesday 20 March 2018 2:00 am IST
പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെ എംസി റോഡില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. എംസി റോഡില്‍ ഏറ്റവും അധികം അപകടങ്ങള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം നടന്നത് പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനും ഇടയില്‍ ആണ്.

 

കുറവിലങ്ങാട്: പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെ എംസി റോഡില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. 

എംസി റോഡില്‍ ഏറ്റവും അധികം അപകടങ്ങള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം നടന്നത് പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനും ഇടയില്‍ ആണ്. 

ഈ മേഖലയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 42 അപകടങ്ങള്‍ നടന്നു. ഏഴോളം മരണങ്ങളും നടന്നുകഴിഞ്ഞു. വെമ്പള്ളി ആരംമ്പിള്ളി വളവില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൂന്ന് അപകട മരണങ്ങള്‍ സംഭവിച്ചു. എംസി റോഡ് ഉന്നതനിലവാരത്തില്‍ നവീകരിക്കാത്തതും വീതി കുറവും റോഡിലെ തെന്നലുമാണ് പ്രധാന അപകട കാരണം. 

വാഹനങ്ങളുടെ വേഗത ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും വളവുകളില്‍ വേഗത കുറയ്ക്കാതെ സഞ്ചരിക്കുമ്പോള്‍ പലവാഹനങ്ങളും നിയന്ത്രണം വിട്ട് മറിയുകയുമാണെന്നും പോലീസും മോട്ടോര്‍ വാഹനവകുപ്പും പറയുന്നു. 

വളവുകള്‍ പൂര്‍ണ്ണമായും നിവര്‍ത്താത്തതും നിശ്ചിത അളവില്‍ ചെരിച്ച് റോഡ് നിര്‍മ്മിക്കാത്തതും വാഹനങ്ങളെ അപകടകൊണിയില്‍ വീഴ്ത്തുന്നതായും പറയപ്പെടുന്നു. 

പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളില്‍ ഓരോ കിലോമീറ്ററില്‍ 10 വളവുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇതില്‍ മിക്കവയും നിവര്‍ത്തിയെങ്കിലും അപകട സാധ്യത കൂടിയ വളവുകളായ പട്ടിത്താനം വളവ്, വെമ്പള്ളി ആരംമ്പിള്ളി വളവ്, മോനിപ്പള്ളി കൊള്ളിവളവ്, പുതുവേലി അരിവാ വളവ്, കോഴാ വട്ടംകുഴി വളവ് ഇവയൊന്നും ശാസ്ത്രീയമായ രീതിയില്‍ നിവര്‍ത്തിയില്ല. വെമ്പള്ളി തെക്കേക്കവല മുതല്‍ വടക്കേക്കവല വരെയുള്ള നിരപ്പായ റോഡില്‍ വാഹനങ്ങള്‍ തെന്നി മാറിയുന്നത് സാധാരണയാണ്. 

കുറവിലങ്ങാട് ടൗണിനു സമീപം കോഴായില്‍ എംസി റോഡിനെ മുറിച്ച്  ഡിവൈഡര്‍ നിര്‍മ്മാണം നടന്ന സമയത്ത് ഈ ഭാഗത്ത് മാത്രം 20 വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിച്ചുകയറി  മോനിപ്പള്ളിക്ക് സമീപം മുക്കട ജങ്ഷനില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനകം 15 അപകടങ്ങളും കോഴാ വട്ടംകുഴി വളവില്‍ 10 ലധികം അപകടങ്ങളും വെമ്പള്ളി ആരംമ്പിള്ളി വളവില്‍ 10 ലധികം അപകടങ്ങളും നിരവധി മരണങ്ങളും നടന്നു. 

റോഡ് നവീകരണത്തിനുശേഷം പലയിടത്തും വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ്. 

മോട്ടോര്‍വാഹന വകുപ്പിന്റെ വാഹന പരിശോധനയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവ നിയന്ത്രിക്കന്‍ പറ്റുന്നില്ല. ഇതോടൊപ്പം അശ്രദ്ധമായ ഡ്രൈവിങും അപകടകാരണമാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.