പാമ്പാടി: പാമ്പാടിയില്‍ പെട്രോള്‍ പമ്പ് കൊള്ളയടിച്ച പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന ഐഒസി പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് ഒന്നരലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പമ്പിലെ ജീവനക്കാരന് അനീഷ് മെഡിക്കല്‍ കോളേജില്‍ ചീകിത്സയിലാണ്.മൂന്നു പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. പ്രതികള്‍ എന്നു സംശയിക്കുന്നവരുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ജില്ലയില്‍ കുറവിലങ്ങാടും, കറുകച്ചാലിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: