അഭയദേവ് സ്മാരക പുരസ്‌കാരം സന്തോഷ് കരിമ്പുഴക്ക്

Tuesday 20 March 2018 11:03 am IST
"undefined"

മെല്‍ബണ്‍:  കവിയും,വിവര്‍ത്തകനും,ഗാനരചയിതാവുമായ അഭയദേവിന്റെ സ്മരണാര്‍ത്ഥം ഭാഷാസമന്വയവേദി ഏര്‍പ്പെടുത്തിയ അഭയദേവ് സ്മാരക സാഹിതീയ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം  സന്തോഷ് കരിമ്പുഴക്ക് .വിദേശ മാധ്യമങ്ങളിലും ,കേരളത്തിലെ പത്രങ്ങളിലും ,ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളെയും,ഭാഷാ സൗഹൃദത്തിലൂടെ രാഷ്ട്രാന്തരസംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് അവാര്‍ഡ്.

ഓസ്ട്രേലിയയില്‍  ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്റര്‍ ആയി  ജോലി ചെയ്തുവരികയാണ് അദ്ദേഹം .ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വംശീയ ചേരിതിരിവുകള്‍ ,പ്രവാസി ഇന്ത്യന്‍ സമൂഹം നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ ,ഇതിനെയെല്ലാം ആധാരമാക്കി ഒട്ടേറെ ലേഖനങ്ങളും ,ഡോക്യൂമെന്ററികളും സന്തോഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുള്‍പ്പെടെ  ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ് ,ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഇന്ത്യന്‍ ഒറിജിന്‍  (GOPIO)  അവാര്‍ഡ് ,പ്രവാസി ഭാരതി അവാര്‍ഡ് ,മീഡിയ സിറ്റി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഡോക്ടര്‍ ആര്‍സു ,ഡോക്ടര്‍ പി.കെ.ചന്ദ്രന്‍ ,ഡോക്ടര്‍ രാധാമണി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത് .യു.എ.ഖാദര്‍ ,എം.എം.ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പുരസ്‌കാര ചടങ്ങ് ഈ മാസം 24 ന് കോഴിക്കോട് വെച്ച് നടക്കും. 

മലയാളത്തിലെ  പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ,പത്രങ്ങളിലും സന്തോഷ് കരിമ്പുഴ ലേഖനങ്ങള്‍ എഴുതാറുണ്ട്.പത്തിലധികം ഡോക്യുമെന്ററി ഫിലിമുകള്‍ക്ക് രചനയും,സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.