സൗദിയില്‍ പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം

Tuesday 20 March 2018 11:54 am IST
"undefined"

റിയാദ്: സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.സ്ത്രീകള്‍ക്ക് പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ഏതെന്ന്  തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.ആദ്യമായി ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വളരെ വ്യക്തമാണ്. മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ. കറുത്ത അബായയോ, കറുത്ത ശിരോവസ്ത്രമോ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. തങ്ങള്‍ ധരിക്കേണ്ട മാന്യവും ബഹുമാന പൂര്‍ണവുമുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സ്തീകള്‍ക്കുണ്ട്.'

ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.സൗദിയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'പുരുഷന്‍മാരും സ്ത്രീകളും ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. ഒന്നിച്ച് ഒരു തൊഴിലിടത്തില്‍ ഉണ്ടാകുന്നതിനെ പോലും എതിര്‍ക്കപ്പെടുന്നു. പല ഇത്തരം ആശയങ്ങളും പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ജീവിതത്തിന് എതിര്‍ നില്‍ക്കുന്നതാണ്. അതായിരുന്നു യഥാര്‍ഥ മാതൃക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.